അണക്കപ്പിള്ള വാർഡ് 5 ശുചിത്വ പ്രവർത്തനങ്ങൾ സജീവം

Share

അണക്കപ്പിള്ള അഞ്ചാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നു. വാർഡിന്റെ എല്ലാ മേഖലകളിലും കൃത്യമായ പദ്ധതിപ്രകാരം ശുചിത്വ പ്രവർത്തനങ്ങൾ നടപ്പിലാക്കപ്പെടുന്നു. വാർഡ് വികസന സമിതിയും ജനകീയ വാർഡ് മെമ്പർ റിയാസ് ഉബൈദും ചേർന്ന് വാർഡിനെ കഠിനംകുളം പഞ്ചായത്തിലെ മികച്ച ശുചിത്വ വാർഡുകളിൽ ഒന്നാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. പൊതുസ്ഥലങ്ങൾ, റോഡുകൾ, ഇടവഴികൾ, തോടുകൾ എന്നിവ ശുചീകരിച്ച് മാലിന്യങ്ങളും തടസ്സങ്ങളും നീക്കം ചെയ്തു.

ചിറക്കൽ ആംഗൻവാടി, അണക്കപ്പിള്ള ആംഗൻവാടി, ജന്മിമുക്ക് ഇടവഴി, ജാവ കോട്ടേജ്-പുന്നക്കാട് റോഡ്, നാലുമുക്ക്-കാപ്പിക്കട റോഡ് എന്നിവിടങ്ങളിൽ ശുചീകരണം നടന്നു. കൂടാതെ മഴക്കുഴികൾ വൃത്തിയാക്കുകയും തോടുകൾ ശുചീകരിക്കുകയും ചെയ്തു. ജനങ്ങളുടെ സജീവ സഹകരണത്തോടെയാണ് ഈ പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് പോകുന്നത്.

പൂർണ്ണ ശുചിത്വ വാർഡായി അണക്കപ്പിള്ളയെ മാറ്റാനുള്ള ശ്രമങ്ങൾക്ക് എല്ലാവരുടെയും സഹകരണം തുടർന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു