അങ്കണവാടി പ്രവേശനോത്സവം വാര്‍ഡ്‌ 20 ശാന്തിപുരം

Share

വാർഡ് 20 ശാന്തിപുരം പ്രദേശത്തെ അങ്കണവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ ഐവിൻ ബാബു പെരേരയുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം സംഘടിപ്പിച്ചു പുതുതായി ചേർന്ന കുഞ്ഞുങ്ങൾക്ക് സ്നേഹപൂർവ്വമായ സ്വീകരണം നൽകി വിവിധ കലാപരിപാടികളും മധുരപലഹാര വിതരണവും നടത്തി കുട്ടികളിൽ സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു മാതാപിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ മനോഹരമാക്കി കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസജീവിതത്തിലെ ആദ്യപടിയായ ഈ ദിനം ഓർമ്മപ്പെടുത്തുന്നതായിമാറി അങ്കണവാടി പ്രവർത്തകരുടെ പരിശ്രമവും പങ്കാളിത്തവും പരിപാടിയെ വിജയകരമാക്കി .