കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് നയിച്ച പഞ്ചായത്ത് പ്രതിനിധി സംഘം, ഗ്രാമപഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ ഉന്നയിച്ച് എം.എൽ.എ കുമാരി രമ്യ ഹരിദാസിന് നിവേദനം സമർപ്പിച്ചു. പ്രദേശത്തിന്റെ അടിസ്ഥാന വികസനത്തിനും ജനങ്ങളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകണമെന്ന് അഭ്യർത്ഥിച്ചു.
മേനംകുളം ജംഗ്ഷൻ വികസനം, സമഗ്ര ടൂറിസം പദ്ധതി, സെന്റ് ആൻഡ്രൂസ് പാലം അപ്രോച്ച് റോഡ്, കഠിനംകുളം–മുരുക്കുംപുഴ പാലം, അണക്കപ്പിള്ള–ചാന്നാങ്കര റോഡ്, ഗവ. എൽ.പി. സ്കൂൾ, എസ്.കെ.വി.എൽ.പി. സ്കൂൾ കെട്ടിടങ്ങൾ, ഫിഷറീസ് സമുച്ചയം, ജങ്കാർ സർവീസ്, പട്ടയ വിതരണം വേഗത്തിലാക്കൽ എന്നിവ നിവേദനത്തിലെ പ്രധാന ആവശ്യങ്ങളാണ്.
പള്ളിനട–ജാവാക്കോട്ടേജ് റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം, പത്ത് എക്കർ ഭൂമി ലഭ്യമാക്കൽ, CRZ മേഖലയിലെ നിയന്ത്രണങ്ങൾ മൂലമുള്ള ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കൽ എന്നിവയും നിവേദനത്തിൽ ഉൾപ്പെടുത്തി. ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനത്തിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് എം.എൽ.എയോട് അഭ്യർത്ഥിച്ചു.




