ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി സൗഹൃദ കൂട്ടായ്മ

Share

കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും സൗഹൃദ കൂട്ടായ്മ ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീന ബീഗം ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി ശ്രീ. ജെഫഴ്സൺ, ജില്ലാ പഞ്ചായത്ത് അംഗം മാഹാണി ജസീം, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. മോളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കഠിനംകുളം ജോയ്, ആന്റണി ഫിനു, സൂസി ഗെല്ലിസ്റ്റോൺ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, യൂണിസെഫ് പ്രതിനിധികൾ, സാന്ത്വനം റീഹാബിലിറ്റേഷൻ സെന്റർ ഡയറക്ടർ റെവ്. ഫാ. ജോസ് എന്നിവർ പങ്കെടുത്തു. തുടർന്ന് യൂണിസെഫ് കോഡിനേറ്റർമാർ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും സുരക്ഷ, സാമൂഹിക പങ്കാളിത്തം, ബോധവൽക്കരണം എന്നിവയെ ആസ്പദമാക്കി പരിശീലന ക്ലാസുകൾ നയിച്ചു. പരിപാടി സാമൂഹിക ഉൾച്ചേരലിനും പരസ്പര സഹകരണത്തിനും കരുത്തേകുന്ന മാതൃകാപരമായ സംരംഭമായി മാറി.