കുടുംബശ്രീ മക്കൾക്ക് ആദരം വാർഡ് 3ൽ ഗംഭീരമായി നടന്നു

Share

വാർഡ് 3 കണ്ടവിളയിലെ കുടുംബശ്രീ അംഗങ്ങളുടെ മക്കൾക്ക് നൽകിയ ആദരവ് ADS ചെയർപേഴ്സൺ ശ്രീമതി സുജിയുടെ അധ്യക്ഷതയിൽ എസ്.എൻ.ഡി.പി ഹാളിൽ സംഘടിപ്പിക്കപ്പെട്ടു. CDS മെമ്പർ ശ്രീമതി ശാമിനി സ്വാഗതം അർപ്പിച്ച ചടങ്ങ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീന ബീഗം ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ ശ്രീമതി ആര്യ ആശംസകൾ അർപ്പിച്ചു. വാർഡ് 3 മെമ്പര്‍ ശ്രീമതി ഷൈല ഷിയാസ് ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേർന്നു. മുൻ വാർഡ് മെമ്പർ ശ്രീമതി അനിതകുമാരി, ADS മെമ്പർമാരായ നഹിജ, രജനി, ഹസീന, രജനി സുരേഷ്, റംല സലിം എന്നിവർ ആശംസകൾ അറിയിച്ചു. ADS അംഗം ശ്രീമതി ഫമീല നന്ദിപ്രസംഗം നടത്തി. ചടങ്ങിൽ പങ്കെടുത്ത എല്ലാ വാർഡ് കുടുംബശ്രീ പ്രവർത്തകരെയും അതിഥികളെയും കുട്ടികളെയും അവർ നന്ദിപൂർവ്വം അഭിവാദ്യം ചെയ്തു. തുടർന്ന് കുട്ടികൾക്ക് മൊമെന്റോകൾ നൽകി ആദരിച്ചു. മധുരം വിളമ്പി ചടങ്ങ് ഗംഭീരമായി സമാപിച്ചു. പരിപാടി വിജയകരമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും വാർഡ് മെമ്പര്‍ കുടുംബശ്രീയുടെ പേരിൽ നന്ദി അറിയിച്ചു.