ബീച്ച് വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ച് പഞ്ചായത്ത്

Share

തുമ്പ–ആറാട്ടുവഴി ബീച്ച് വിശ്രമകേന്ദ്രം നാടിന് സമർപ്പിച്ചു. കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച തുമ്പ–ആറാട്ടുവഴി ബീച്ച് വിശ്രമകേന്ദ്രം ജനങ്ങൾക്ക് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി മാഹാണി ജസീം ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ ബീഗം സ്വാഗതം ആശംസിച്ചു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വി. മോളി, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. കഠിനംകുളം ജോയി, വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിനോദസഞ്ചാരികൾക്കും പ്രദേശവാസികൾക്കും മികച്ച വിശ്രമസൗകര്യം ഒരുക്കുന്ന ഈ പദ്ധതി തുമ്പ–ആറാട്ടുവഴി ബീച്ചിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും പ്രാദേശിക ടൂറിസം വളർച്ചയ്ക്കും കരുത്തേകുന്ന സുപ്രധാന പദ്ധതിയാണെന്ന് ചടങ്ങിൽ വിലയിരുത്തി.