പ്രിയദർശിനി വനിതാകെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചു

Share

കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെയും കഠിനംകുളം–മേനംകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെയും സെന്റ് സേവിയേഴ്സ് കോളേജിന്റെയും അഭ്യർത്ഥനയെ തുടർന്ന് “പ്രിയദർശിനി” എന്ന പേരിൽ സ്ത്രീകൾക്കായി സൗജന്യ കെ.എസ്.ആർ.ടി.സി. ബസ് സർവീസ് ആരംഭിച്ചു. പൂവാർ ഡിപ്പോയിൽ നിന്ന് തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് വഴി പെരുമാതുറ വരെ ദിവസേന നാല് ട്രിപ്പുകളായി സർവീസ് നടത്തും. വിദ്യാർത്ഥിനികൾക്കും തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും പ്രദേശത്തെ വനിതകൾക്കും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുകയാണ് ലക്ഷ്യം. കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ ജനപ്രതിനിധികളും കോളേജ് മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഈ പദ്ധതി സ്ത്രീകളുടെ യാത്രാ സുരക്ഷയും പൊതുഗതാഗത സൗകര്യവും മെച്ചപ്പെടുത്തുന്ന ഒരു പ്രധാന ചുവടുവെപ്പാണ്.