വാർഡ് 3 കണ്ടവിളയില്‍ പ്രവേശനോത്സവം

Share

വാർഡ് 3 കണ്ടവിളയില്‍ പ്രവേശനോത്സവം സന്തോഷകരമായി സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ ബീഗവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ജോയിയും ആശംസകൾ നേർന്നു. വാർഡ് മെമ്പർ ഷൈല ഷിയാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി. വർക്കർ മിനില സ്വാഗതം ആശംസിക്കുകയും ഹെൽപ്പർ രജനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പുതിയ പഠനയാത്രയ്ക്ക് ആശംസകൾ നേർന്ന്, സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ പരിപാടി സമാപിച്ചു.