വിദ്യാർത്ഥികളിലൂടെ ഹരിതഭാവി പച്ചക്കറി നടീൽ ഉദ്ഘാടനം

Share

2026 ജൂലൈ 15ന് വെട്ടുത്തുറ ബി പി എം യു പി സ്കൂളിൽ സ്കൂൾ മുറ്റം പച്ചക്കറി നടീൽ പരിപാടി അഡ്വ ഷിബു അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുകയും പ്രകൃതി സൗഹൃദ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചു വിദ്യാർത്ഥികൾക്ക് സ്വയം കൃഷി ചെയ്യുന്നതിനുള്ള പ്രായോഗിക പരിചയം ലഭ്യമാക്കുകയും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈ പദ്ധതി സഹായകമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിവിധതരം പച്ചക്കറികൾ നട്ടുപിടിപ്പിച്ചു പരിസ്ഥിതി സംരക്ഷണത്തിനും ജൈവകൃഷിയുടെ പ്രാധാന്യത്തിനും ഊന്നൽ നൽകുന്ന പരിപാടി വിദ്യാർത്ഥികൾക്ക് പ്രചോദനമായി .