സെന്റ് ആൻഡ്രൂസ് യു.പി.എസ് ചിറ്റാട്ടുമുക്കിൽ പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. വാർഡ് 15 ലെ വാർഡ് മെമ്പർ റാഫേൽ ആൽബി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രകൃതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി. വൃക്ഷതൈ നട്ടുപിടിപ്പിക്കൽ, ശുചീകരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികളിലൂടെ പ്രകൃതിയുടെ മഹത്വവും സംരക്ഷണത്തിന്റെ ആവശ്യകതയും അവതരിപ്പിച്ചു. സ്കൂൾ പരിസരം പച്ചപ്പോടെ നിറയ്ക്കാനുള്ള സംരംഭങ്ങൾക്കും തുടക്കം കുറിച്ചു. ഭാവി തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന സന്ദേശം എല്ലാവർക്കും നൽകുന്ന ഈ പരിപാടി മികച്ച പങ്കാളിത്തത്തോടെ വിജയകരമായി.
