Share

കഠിനംകുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മികവ് 2026’ പരിപാടി വിദ്യാർത്ഥികളുടെ മികവും പരിശ്രമവും ആദരിച്ച അഭിമാന വേദിയായി. എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി, ഉന്നത വിദ്യാഭ്യാസ മേഖലകളിൽ മികച്ച വിജയം നേടിയവരെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ആദരിച്ചു.

ചിറയിൻകീഴ് നിയോജകമണ്ഡലം എം.എൽ.എ കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് അധ്യക്ഷനായി, വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ ബീഗം സ്വാഗതം ആശംസിച്ചു. വിവിധ ജനപ്രതിനിധികൾ ആശംസകൾ നേർന്നു.

വിജയികളായ വിദ്യാർത്ഥികൾക്കും അവരുടെ പിന്നിൽ നിന്ന രക്ഷിതാക്കളും അധ്യാപകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.