അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം കഠിനംകുളം

Share

ഗവണ്മെന്റ് എസ് കെ വി എൽ പി എസ് കഠിനംകുളം സ്കൂളിൽ പിടിഎ പൊതുയോഗവും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും 2026 ജൂലൈ 16ന് ഉച്ചക്ക് രണ്ടു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു പ്രഥമ അധ്യാപകൻ സുനിൽകുമാർ എസ് വി സ്വാഗതം ആശംസിക്കുകയും എസ് ആർ ജി കൺവീനർ ആതിര ആനന്ദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു പിടിഎ വൈസ് പ്രസിഡന്റ് സജീവ് അധ്യക്ഷനായ യോഗം വാർഡ് മെമ്പർ സിജി റോബിൻ ഉദ്ഘാടനം ചെയ്തു തനൂജ ടീച്ചർ ആശംസകൾ നേർന്ന് സംസാരിച്ചു സീനിയർ അസിസ്റ്റന്റ് സൽ സബർമതി റിപ്പോർട്ട് അവതരണം നടത്തി തുടർന്ന് അക്കാദമിക മാസ്റ്റർ പ്ലാൻ അവതരണം നടന്നു വാർഡ് മെമ്പർ സിജി റോബിൻ പ്രഥമ അധ്യാപകൻ സുനിൽ സാറിന് മാസ്റ്റർ പ്ലാൻ കൈമാറി വിദ്യാഭ്യാസ മുന്നേറ്റത്തിന് ശക്തമായ തുടക്കമായി