കഠിനംകുളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയ്ക്ക് ആദ്യമായി ഐഎസ്ഒ സർട്ടിഫിക്കേഷൻ ലഭിച്ചതിലൂടെ പഞ്ചായത്തിന് അഭിമാനകരമായ നേട്ടം കൈവന്നു. പ്രവർത്തന മികവും സേവന നിലവാരവും അന്താരാഷ്ട്ര നിലവാരത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ബഹുമതി ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസും വൈസ് പ്രസിഡന്റ് ശ്രീമതി ഷീനാ ബീഗവും പഞ്ചായത്ത് സെക്രട്ടറിയുടെയും കുടുംബശ്രീ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഐഎസ്ഒ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കുടുംബശ്രീ പ്രവർത്തകരുടെ ആത്മാർത്ഥമായ സേവനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും അംഗീകാരമായ ഈ നേട്ടം സ്ത്രീശാക്തീകരണത്തിനും പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും കൂടുതൽ കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.

