“Yoga for Healthy Ageing” എന്ന പ്രമേയത്തെ ആസ്പദമാക്കി കഠിനംകുളം ഗ്രാമപഞ്ചായത്ത് ഹാളിൽ അന്താരാഷ്ട്ര യോഗ ദിനാചരണം വിപുലമായി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളാസ് പരിപാടി ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്തുന്നതിലും മാനസിക-ശാരീരിക ആരോഗ്യം സംരക്ഷിക്കുന്നതിലുമുള്ള നിർണായക പങ്ക് അദ്ദേഹം സന്ദേശപ്രഭാഷണത്തിൽ വിശദീകരിച്ചു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യോഗ പരിശീലകർ, കുടുംബശ്രീ പ്രവർത്തകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കെടുത്തു. യോഗാഭ്യാസ പ്രകടനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ സന്ദേശങ്ങൾ എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ആരോഗ്യകരമായ സമൂഹ നിർമ്മാണത്തിനും യോഗയുടെ ഗുണഫലങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ വലിയ പ്രചോദനമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

