മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യത കൂടുതലാണ്. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക എന്നിവ രോഗപ്രതിരോധത്തിന് അനിവാര്യമാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടുക.
കൊതുക് നശീകരണം, പ്രതിരോധ ഗുളിക വിതരണം, കുടിവെള്ള സ്രോതസ്സുകളുടെ ശുചീകരണവും ക്ലോറിനേഷനും, പരിസര ശുചിത്വ പ്രവർത്തനങ്ങൾ, എലിപ്പനി പ്രതിരോധ ജാഗ്രത എന്നിവയിൽ പൊതുജനങ്ങളുടെ സഹകരണം അത്യന്താപേക്ഷിതമാണ്. ഓരോരുത്തരുടെയും ഉത്തരവാദിത്തപരമായ ഇടപെടൽ രോഗവ്യാപനം തടയാൻ സഹായിക്കും.
വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഒരുപോലെ പാലിച്ച് ആരോഗ്യകരമായ സമൂഹം വാർത്തെടുക്കാം. “ശുചിത്വമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം” എന്ന സന്ദേശം ജീവിതത്തിന്റെ ഭാഗമാക്കി “എന്റെ വീട് – എന്റെ പരിസരം – എന്റെ ആരോഗ്യം” എന്ന ലക്ഷ്യം നമുക്കെല്ലാവർക്കും ഒരുമിച്ച് സാക്ഷാത്കരിക്കാം.




